ബെയ്ജിംഗ്: പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ വീഡിയോ ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. രാത്രി 11 മുതല്‍ രാവിലെ എട്ടുവരെ കുട്ടികള്‍ ഗെയിം കളിക്കാന്‍ പാടില്ല.
സാധാരണ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് 90 മിനിറ്റാണ് ഗെയിം കളിക്കാനുള്ള അനുമതി. വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും ഇത് മൂന്നു മണിക്കൂറോളമാകാം.
കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വീഡിയോ ഗെയിമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക