ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്കുന്ന അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അത്താഴ വിരുന്ന് ബഹിഷ്കരിക്കും.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവരാണ് അത്താഴ വിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായി അറിയിച്ചത്.
പ്രതിപക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നകാര്യം ട്രംപിന്റെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, സന്ദര്‍ശന പരിപാടികളിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്ന് നേരത്തെ അധികൃതരെ അറിയിച്ച മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക