നല്ല ഉറക്കം കിട്ടാൻ ആഗ്രഹിക്കാത്തവരില്ല. ഒരു ദിവസത്തെ ജോലിയെല്ലാം കഴിഞ്ഞ് വൈകിട്ട് സ്വസ്ഥമായി ഉറങ്ങാൻ കൊതിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ പങ്കാളിയുടെ കൂർക്കംവലി പലരുടെയും ഉറക്കം കെടുത്താറുണ്ട്. കൂർക്കംവലി പരിഹരിക്കുന്നതിനും നല്ല ഉറക്കം ഉറപ്പാക്കുന്നതിനും ഇതാ ചില എളുപ്പവഴികൾ.
കൂർക്കംവലിക്കുന്നത് പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണമാകാം. ചിലരിൽ മറ്റ് അസുഖങ്ങളുടെ ഭാഗമായും കൂർക്കംവലി ഉണ്ടാകാം. സൈനസൈറ്റിസ് ഉള്ളവരിലും അമിതവണ്ണം ഉള്ളവരിലും കൂർക്കംവലി ഉണ്ടാകാറുണ്ട്.
ഇഞ്ചി-തേൻ ചായ
ഇഞ്ചിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇഞ്ചിയിലെ ആന്റി ഇൻഫ്ളമേറ്ററി സവിശേഷതയും ആന്റി ബാക്ടീരിയൽ ഗുണങ്ങളും തൊണ്ടയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ ശമിപ്പിക്കുന്നു. അതുകൊണ്ട് ഇഞ്ചി, തേൻ എന്നിവ ചേർത്ത് തയാറാക്കിയ ചായ ദിവസേന ഒന്നോ രണ്ടോ തവണ കുടിക്കുന്നത് കൂർക്കംവലി കുറയാൻ സഹായിക്കും.
ഒലിവ് എണ്ണ
വായുമാർഗ്ഗത്തെ ഈർപ്പമുള്ളതാക്കാനും മൃദുവാക്കാനും കുറച്ച് ശുദ്ധമായ ഒലിവ് ഓയിൽ കുടിക്കുക. ഇത് ഉറങ്ങുമ്ബോൾ തൊണ്ടയിലെ പേശികൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ തടയുകയും ചെയ്യുന്നു.
പഴങ്ങൾ
ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിൾ എന്നിവയിൽ മെലാറ്റോണിൻ അടങ്ങിയിട്ടുണ്ട്. മെലാറ്റോണിൻ നല്ല ഉറക്കം നൽകുന്നതിന് സഹായിക്കും. ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക