ബി പി ഇന്ന് നമ്മളിൽ ഭൂരിഭാഗവും നേരിടുന്ന ഒരു ജീവിത ശൈലി പ്രശനമാണ്. എന്നാൽ ജീവിതരീതികളില്‍ ചിട്ട പാലിക്കുന്നതോടെ തന്നെ ബിപി നമുക്ക് നിയന്ത്രിക്കാനാകും. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെ നിത്യജീവിതത്തിലെ വിവിധ കാര്യങ്ങള്‍ ബിപിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു.
ബിപി കുറയ്ക്കാൻ സഹായിക്കുന്ന ചില ഹെല്‍ത്ത് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്.
കഴിയുന്നതും പതിവായി രാവിലെകളില്‍ ഒരേസമയത്ത് ഉണരുക. പതിവായി ഉറങ്ങാൻ കിടക്കുന്നതും ഉണരുന്നതും ഒരേസമയത്താകുന്നത് ബിപി അടക്കം പല രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായകമാണ്.
രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നത് ആരോഗ്യകാര്യങ്ങളില്‍ ഏറെ പോസിറ്റീവായ സ്വാധീനം ചെലുത്തും. ഇത് ബിപി നിയന്ത്രിക്കുന്നതിനും നല്ലതാണ്.
രാവിലെകളില്‍ വ്യായാമം പതിവാക്കുന്നതും ബിപി നിയന്ത്രിക്കുന്നതിന് ഏറെ സഹായകമാണ്. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍ പോലുള്ള വ്യായാമങ്ങളിലെല്ലാം ഇത്തരത്തില്‍ ഏര്‍പ്പെടാവുന്നതാണ്.
രാവിലെ മെഡിറ്റേഷൻ, ഡീപ് ബ്രീത്തിംഗ് തുടങ്ങിയവ ചെയ്യുന്നതും ബിപി കുറയ്ക്കാൻ സഹായിക്കും.
ബാലൻസ്ഡ് ആയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനും ബിപിയുള്ളവര്‍ ശ്രദ്ധിക്കുക. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീൻ പ്രോട്ടീൻ എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം അല്പാല്പമായി ഉള്‍പ്പെടുത്താൻ ശ്രമിക്കാവുന്നതാണ്.
ബിപിയുള്ളവര്‍ കഫീൻ ഉപഭോഗം കുറയ്ക്കുന്നതാണ് നല്ലത്. ഇതിന്റെ ഭാഗമായി രാവിലെ കാപ്പിയോ, ചായയോ കുടിക്കുന്നതൊഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക