തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം വിചാരണ ചെയ്ത ആദിവാസി യുവാവ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതികരണവുമായി നടന് ജയസൂര്യ. മധുവില്‍ നിന്നും നമ്മളിലേക്ക് വെറും വിശപ്പിന്റെ ദൂരം മാത്രമാണുള്ളതെന്ന് ജയസൂര്യ പറഞ്ഞു. തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജയസൂര്യയുടെ ഇക്കാര്യം പങ്കുവച്ചത്.
ഫെയ്സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മധു … അത്…’നീയാണ് ‘ അത്… ‘ഞാനാണ് ‘, മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേയക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നു….വേദനിക്കുന്നു…
എത്രയും പെട്ടന്ന് ഇതിനൊരു ശക്തമായി നടപടി ഉണ്ടാകുമെന്ന് അടിയുറച്ച ഞാന്‍ വിശ്വസിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക