കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുക എന്നുള്ളത് പലരുടെയും ശീലമാണ്. ഇത്തരത്തിൽ പാൽ കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പാൽ വെറുതെ കുടിക്കുന്നതിനു പകരം അതിലേക്ക് 1 ടേബിൾ സ്പൂൺ തേൻ കൂടി ചേർക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
കിടക്കുന്നതിന് മുൻപ് പാൽ തേൻ ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
നല്ല ദഹനത്തിന് പറ്റിയൊരു വഴിയാണിത്. സ്വാഭാവിക പ്രോബയോട്ടിക്കിന്റെ ഗുണം തരുന്ന ഒന്നാണിത്. കുടലില്‍ ആരോഗ്യകരമായ ബാക്ടീരികളുടെ ഉല്പാദനത്തിനു സഹായിക്കും.
രക്തം ശുദ്ധീകരിയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പറ്റിയ വഴിയാണിത്. ആന്റിമൈക്രോബിയല്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയങ്ങിയ മിശ്രിതം. ഇതുകൊണ്ടുതന്നെ ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മം അയയുന്നതു തടയാനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം ഏറെ നല്ലത്.
തേന്‍, പാല് മിശ്രിതം പ്രോട്ടീന്‍, കോംപ്ലെക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ശരീരത്തിനു നല്‍കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.
എല്ലുകളുടെ ആരോഗ്യത്തിന് മികച്ചൊരു വഴിയാണിത്. പാലിലെ കാല്‍സ്യവും പോഷകങ്ങള്‍ വേഗം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന തേനിലെ ധാതുക്കളുമാണ് കാരണം. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് ഏറെ ഉത്തമം.
ശരീരത്തിന് പ്രതിരോധശേഷി നല്കാന് കിടക്കും മുന്പിതു കുടിയ്ക്കുന്നതു നല്ലതാണ്. കോള്‍ഡും ശ്വസനപ്രശ്നങ്ങളും ചുമയുമെല്ലാം അകറ്റാന്‍ അത്യുത്തമം. ബാക്ടീരിയകള്‍ക്കെതിരെയും വൈറസിനെതിരെയും പ്രവര്‍ത്തിയ്ക്കാന്‍ ഏറെ നല്ലത്.
തേനില്‍ ട്രിപ്റ്റോഫാന്‍ പോലുള്ള സ്വാഭാവിക മധുരമുണ്ട്. ഇത് ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.
തേനും പാലും ചേരുമ്പോള്‍ സെറാട്ടോനിന്‍ പോലുള്ള ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് സ്ട്രെസിന് മികച്ചൊരു മരുന്നാണ്.
ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ് തേന്‍, പാല് മിശ്രിതം. ഇത് കുട്ടികള്‍ക്കു നല്‍കുന്നതും ഏറെ നല്ലതാണ്.
സ്ഥിരം ചായയ്ക്ക് പകരം ഇന്ന് തന്തൂരി ചായ ആയാലോ? പരീക്ഷിച്ചു നോക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക