വേനൽകാലത്ത് മുഖത്തും ശരീരത്തിലും ചൂടുകുരു വരുന്നത് സ്വാഭാവികമാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ലാതെ ചൂട് കുരു ആരെയും പിടിപെടാം. ചർമ്മത്തിൽ അവിടവിടങ്ങളിലായാണ് ഇത് കാണപ്പെടുന്നത്.
ചൂടു കൂടുമ്പോള്‍ വിയര്‍പ്പു ഗ്രന്ഥികളില്‍ തടസം വരുന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ ഗ്രന്ഥികളിൽ വിയർപ്പ് കൂടി തടസ്സമുണ്ടായാൽ വിയര്‍പ്പു തുള്ളികള്‍ പുറത്തേക്ക് വരാതെ തങ്ങി നില്ക്കും. ഇത് തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ രൂപപ്പെടുന്നതിന് കാരണമാകും. പക്ഷേ പൊള്ളുന്ന ഈ ചൂടിൽ ചർമപ്രശ്നങ്ങളെ ഏറെ സൂക്ഷിക്കണം. ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ
- തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കും.
- സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക.
- കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്.
- തുവർത്തിയ ഉടനെ പെർഫ്യൂം കലരാത്ത പൗഡർ ദേഹത്ത് തൂവുക.ചർമത്തിൽ അധികമുള്ള ഈർപ്പം അവ വലിച്ചെടുത്തോളും.
- ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിൻ ലോഷൻ പുരട്ടുക.
- ഇലക്കറികൾ ധാരാളം കഴിക്കുക.
- തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കും.
- ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക. വേപ്പില അരച്ച്
പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ ശമിക്കാൻ സഹായിക്കും. - ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ച് ദേഹത്ത് പുരട്ടിയാൽ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.
- ചൂടുകുരുക്കളുള്ള ഭാഗത്ത് തണുത്ത തൈര് തേച്ചുപിടിപ്പിക്കുക. തേച്ച് നന്നായി മസ്സാജ് ചെയ്യുന്നതും നല്ലതാണ്.
- ചൂടു കുരുവിനെ പ്രതിരോധിക്കാനുള്ള മറ്റൊരു വഴിയാണ് തണുത്ത വെള്ളം. തണുത്ത വെള്ളം ഉപയോഗിച്ചും വളരെ വേഗത്തിൽ ചൂടു കുരുവിനെ ഇല്ലാതാക്കാൻ സാധിക്കും.
- ചൂട് കുരുവിനുള്ള മറ്റൊരു പ്രകൃതിദത്ത വഴികളിൽ ഒന്നാണ് അരി കഴുകിയ വെള്ളം. ചൂടു കുരു ഉള്ളവര്‍ അരി കഴുകിയ വെള്ളത്തില്‍ കുളിച്ചാൽ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക