ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പാണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ. ഗൂഗിള്‍ അവതരിപ്പിച്ച ഈ പതിപ്പിൽ നിരവധി പുതിയ ഫീച്ചറുകളാണ് ഉള്ളത്. ഐക്കണ്‍ സ്പേസ്, നോട്ടിഫിക്കേഷന്‍ നോട്ട്സ്, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവയോടൊപ്പം സുരക്ഷാ സംവിധാനങ്ങളും നല്കുന്നു.
ആന്‍ഡ്രോയിഡ് ഓറിയോയില്‍ ആന്‍ഡ്രോയിഡ് വേരിഫൈഡ് ബൂട്ട് 2.0 ഉളളതിനാല്‍ വളരെ സുരക്ഷിതമാണ്. ഇത് മാല്‍വയറുകളില്‍ നിന്നും ഫോണിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ഈ സവിശേഷത ഡിവൈസിന്റെ ബൂട്ടിങ്ങിനെ തടയുന്നു.
പൊതു വൈഫൈയിലേക്ക് മൊബൈല്‍ കണക്ട് ചെയ്യുന്നത് എല്ലായിപ്പോഴും അപകടസാധ്യതയുളളതാണ്. എന്നാല്‍ ഈ സവിശേഷത പ്രോജക്ട് ഫൈ, നെക്സസ്, പിക്സല്‍ എന്നീ ഉപകരണങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. എല്ലാ ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഡിവൈസുകളിലും ഭാവിയില്‍ ഈ അപ്ഡേറ്റ് ഗൂഗിള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക