ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അത്തിപ്പഴം. പഴുത്ത അത്തിപ്പഴം പോലെ ഉണക്കിയ അത്തിപ്പഴവും ഒരുപോലെ പോഷകസമ്പന്നമാണ്. ഒമേഗ 6 ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണിത്. ഫൈബര്‍ നല്ല അളവിലുള്ളതിനാല്‍ കുടലിന്റെ ആരോഗ്യത്തിന്റെ വളരെ നല്ലതാണ് അത്തിപ്പഴം. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവ വളരെ നല്ലതാണ്. അത്തിപ്പഴം കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ഉണങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനു മലബന്ധം തടയാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
അത്തിപ്പഴം കുതിർത്ത് കഴിക്കുന്നതിലൂടെ ചർമത്തിലെ ചുളിവുകളെ തടയുന്നതിനും ചർമം ചെറുപ്പമായി നിലനിർത്താനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, എ സിങ്ക് എന്നിവയാണ് ചർമ്മത്തെ സംരക്ഷിക്കുന്നത്.
അത്തിപ്പഴം പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. അത്തിപ്പഴത്തില്‍ പൊട്ടാസ്യം വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. അതേ സമയം സോഡിയത്തിന്റെ അളവ് വളരെ കുറവുമാണ്. തന്മൂലം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് വളരെ നല്ലതാണ്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം ഒഴിവാക്കാനും സഹായിക്കും. അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സോഡിയം കുറവുമാണ്. ഇതിനാൽ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക