വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവ പെരുംജീരകത്തിലുണ്ട്. പെരുംജീരകം ദഹനം മെച്ചപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു.
പെരുംജീരക വിത്തിൽ എസ്ട്രാഗോൾ, ഫെൻചോൺ, അനെതോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വയർ വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു
പ്രമേഹത്തിന്റെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ 5 പ്രകൃതിദത്ത വഴികൾ ഇതാ !
പെരുംജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ
- ശക്തിയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു
- ദഹനശക്തി മെച്ചപ്പെടുത്തുന്നു
- ഹൃദയത്തിന് നല്ലത്
- ആർത്തവസമയത്ത് വേദന ഒഴിവാക്കുന്നതിന് ഉപയോഗപ്രദമാണ്.
- കണ്ണുകൾക്ക് നവോന്മേഷം നൽകുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ 1 ടീസ്പൂൺ പെരുംജീരകം ചവച്ചരച്ച് കഴിക്കുക.
ശരീര ഭാരം കുറയ്ക്കൽ, ചുമ/ജലദോഷം, ആർത്തവ വേദന, ഛർദി, വിരശല്യം എന്നിവയ്ക്ക് 1 ടീസ്പൂൺ പെരുംജീരകം 1 ഗ്ലാസ് വെള്ളത്തിൽ 3-5 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക